എത്രയോ കാലം കാത്തിരിക്കുമ്പോഴാണ്
ഒരു മഴ ഹൃദയത്തിലേയ്ക്ക്
ആഞ്ഞു പതിക്കുന്നത്
എത്രയോ വ്യാഴവട്ടങ്ങൾക്കു ശേഷമാണ്
ഉള്ളിൽ ചില നാമ്പ്പുകൾ മുളച്ചുപൊന്തി
തളിരിലകളിടുന്നത്
എത്രയൊ കനവുകൾ പൊലിഞ്ഞു തീരുമ്പോഴാണ്
ജീവിതത്തിന്റെ ഉർവരതകൾക്കുമേൽ
ശിശിരം പെയ്തിറങ്ങുന്നത്
മഴ ആരുടേയും അവകാശമല്ല
സ്വപ്നം കാണുന്നവനും കൂടുകൂട്ടുന്നവനും
പെരുവഴിയിലേയ്ക്കിറങ്ങിപ്പോകുന്നവനും
വെറുതേ പിഞ്ചെല്ലുന്ന കൂട്ടുകാരൻ
മാത്രമാണ്
വൃക്ഷങ്ങൾ ആരുടേയും സ്വത്തല്ല
ആരുമില്ലാത്തവനും
തളർന്നു വീഴുന്നവനും
കാത്തിരിക്കുന്നവനും
ഉറങ്ങാനൊരു തണൽ മാത്രമാണ്
ശിശിരം ആർക്കുവേണ്ടിയും പെയ്തിറങ്ങുന്നില്ല
വന്നുപോകുന്നവനും
ഉണർന്നിരിക്കുന്നവനും
ഉറക്കം കാക്കുന്നവനും
ഒരു തണുത്ത സ്പർശം മാത്രമാണ്
ഒരു മഴ ഹൃദയത്തിലേയ്ക്ക്
ആഞ്ഞു പതിക്കുന്നത്
എത്രയോ വ്യാഴവട്ടങ്ങൾക്കു ശേഷമാണ്
ഉള്ളിൽ ചില നാമ്പ്പുകൾ മുളച്ചുപൊന്തി
തളിരിലകളിടുന്നത്
എത്രയൊ കനവുകൾ പൊലിഞ്ഞു തീരുമ്പോഴാണ്
ജീവിതത്തിന്റെ ഉർവരതകൾക്കുമേൽ
ശിശിരം പെയ്തിറങ്ങുന്നത്
മഴ ആരുടേയും അവകാശമല്ല
സ്വപ്നം കാണുന്നവനും കൂടുകൂട്ടുന്നവനും
പെരുവഴിയിലേയ്ക്കിറങ്ങിപ്പോകുന്നവനും
വെറുതേ പിഞ്ചെല്ലുന്ന കൂട്ടുകാരൻ
മാത്രമാണ്
വൃക്ഷങ്ങൾ ആരുടേയും സ്വത്തല്ല
ആരുമില്ലാത്തവനും
തളർന്നു വീഴുന്നവനും
കാത്തിരിക്കുന്നവനും
ഉറങ്ങാനൊരു തണൽ മാത്രമാണ്
ശിശിരം ആർക്കുവേണ്ടിയും പെയ്തിറങ്ങുന്നില്ല
വന്നുപോകുന്നവനും
ഉണർന്നിരിക്കുന്നവനും
ഉറക്കം കാക്കുന്നവനും
ഒരു തണുത്ത സ്പർശം മാത്രമാണ്